ഓൺലൈൻ വഴി സ്വന്തമായി ജോലി ചെയ്ത് പണം സമ്പാദിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല അഞ്ചു വെബ്സൈറ്റുകൾ

ഓൺലൈൻ ജോബ്സ്, ഇന്ന് ഒട്ടനവധി ജനങ്ങൾ പണം സംബാധിക്കാൻ തിരഞ്ഞെടുത്ത വഴിയാണ് ഓൺലൈൻ.
പക്ഷെ ഇതിനെ കുറിച്ച് നമ്മൾ അന്വേഷിക്കാൻ ഇറങ്ങിയാലോ.? പൊതുവെ നിരാശയാണ് ഫലം.
ഒന്നുകിൽ അതിനെക്കുറിച്ചു വേണ്ടത്ര വിവരം നമുക്കുണ്ടാകില്ല, അല്ലെങ്കിൽ അതിനെക്കുറിച്ചു നമുക്ക് നന്നായൊന്ന് പറഞ്ഞു പഠിപ്പിച്ചു തരാനോ മനസ്സിലാക്കിത്തരാനോ കഴിയുന്ന ഒരാൾ ഉണ്ടാകില്ല, അതല്ലെങ്കിൽ വേണ്ട വിധം ഇന്റർനെറ്റ് ഉപയോഗിക്കാനോ ഇത്തരം പ്ലാറ്റഫോമിൽ ചെന്നെത്തിപ്പെടാനോ നമുക്ക് കഴിയില്ല… ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും പൊതുവെ നമ്മളൊക്കെയും ഈ രംഗത്തേക്കിറങ്ങി ചെല്ലാൻ മടിച്ചു കൊണ്ടിരിക്കുകയാണ്.
കൂടാതെ ഇത്തരം വിഷയങ്ങൾ നമ്മൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്യാമെന്ന് കരുതിയാലോ.? അപ്പൊ വരും ചാംപ് ക്യാഷ്, ഏൺ ടോക്ക് ടൈം പോലോത്ത അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ പറയുന്ന തരം ലിങ്കുകളും, അല്ലെങ്കിൽ ടാറ്റ എൻട്രി , ക്യാപ്ച്ച ക്രീയേഷൻ പോലോത്ത ലിങ്കുകളും.
പക്ഷെ ഇതിൽ പലതും ഫേക്ക് വെബ്സൈറ്റുകളാകും എന്നതാണ് സത്യം. ടാറ്റ എൻട്രി , ക്യാപ്ച്ച ക്രീയേഷൻ പോലോത്ത ജോബ് സെലക്ട് ചെയ്‌താൽ സെക്യൂരിറ്റി പർപ്പസിനെന്നും പറഞ്ഞു ആദ്യം ക്യാഷ് അങ്ങോട്ട് കൊടുക്കാൻ പറയും. എന്നിട്ട് നമ്മളെക്കൊണ്ട് കുറെ പണിയെടുപ്പിച്ചിട്ട്, നന്നായില്ല , നീറ്റല്ല , സ്പെല്ലിങ് മിസ്റ്റേകുണ്ട് എന്നൊക്കെ പറഞ്ഞു ക്യാഷ് തരാതെ പറ്റിക്കും.

ഞങ്ങളിവിടെ പരിചയപ്പെടുത്തുന്ന വെബ്സൈറ്റുകൾ വഴി നിങ്ങൾക്ക് അത്തരം അബദ്ധത്തിലൊന്നും ചെന്ന് ചാടാതെ മാന്യമായി നിങ്ങൾക്കറിയുന്ന നിങ്ങൾക്കിഷ്ടമുള്ള തരം ജോലികൾ തിരഞ്ഞെടുത്ത് ഒരു പേടിയും കൂടാതെ ജോലി പൂർത്തിയാക്കി മുൻകൂട്ടി പറഞ്ഞുറപ്പിച്ച തുക കൈപ്പറ്റാം. പ്രധാനമായും ഇവിടെ കാണുന്ന ജോലികൾ – ഗ്രാഫിക് ഡിസൈൻ,വീഡിയോ എഡിറ്റിംഗ്,ആർക്കിറ്റെക്റ്റ്ൽ വർക്സ്, ഇന്റീരിയർ ഡിസൈൻ, ടാറ്റ എൻട്രി, 3D വർക്ക് , വെബ് ഡിസൈൻ, മാർക്കറ്റിംഗ്, അനിമേഷൻ, …etc. തുടങ്ങിയവയാണ്.

ഈ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത് നിങ്ങൾക്ക് താല്പര്യമുള്ള ജോലി സെലക്ട് ചെയ്യുന്നത് മുതൽ നിങ്ങളും ഇവിടുത്തെ ഒരു ഫ്രീലാൻസെർ ആണ്. ഇനി നിങ്ങൾക്ക് പല തരം കമ്പനികളോ, പലപല വ്യക്തികളോ ഇവിടെ ഏൽപ്പിച്ചിട്ടുള്ള ജോലികൾ ഏറ്റെടുത്ത് ചെയ്യാവുന്നതാണ്. ഓരോ പ്രൊജക്റ്റിനും ഉള്ള ശമ്പളവും അപ്പോൾ തന്നെ പറഞ്ഞുറപ്പിക്കാവുന്നതാണ്.

ഇ – ലാൻസ്
സ്റ്റീഫൻ കശ്രീയേൽ 1999 ൽ ഇ-ലാൻസ് എന്ന കമ്പനിക്ക് തുടക്കം കുറിച്ചു. ഇന്ന് കോടിക്കണക്കിന് ക്ളൈന്റുകളും ഫ്രീലാൻസെൻസും ഒരുമിച്ചു ജോലി ചെയ്യുന്ന ഏറ്റവും വലിയ വിർച്യുൽ ജോബ് പ്ലാറ്റഫോം ആണ് ഇ ലാൻസ് . ഇത് പക്ഷെ ഇന്ന് ഉപ്പ് വർക്ക് മായി മെർജ് ചെയ്തു ഒരുകമ്പനിയാക്കി.

അപ്പ് വർക്ക്
ഇ ലാൻസിന്റെ വൻ വിജയത്തിന് ശേഷം, സ്റ്റീഫൻ തന്നെ 2015 ൽ തുടക്കം കുറിച്ചതാണ് അപ്പ് വർക്ക്. ഇ-ലാൻസ് ഓ ഡെസ്ക് ആണ് പിന്നീട് അപ്പ് വർക്ക് ആയി മാറിയത്.

ഫൈവർ
2010 ൽ മിച്ച കൗഫ്മാനും ഷായ് വിനിങ്ങേറും തമ്മിൽ ഒരുമിച്ചു തുടങ്ങിയതാണ് ഫൈവ് ർ. ഇസ്രായേൽ ആണ് ആസ്ഥാനം. വെറും 5 $ ഉണ്ടെങ്കിൽ നമുക്കാവശ്യമുള്ള ജോലികൾ ഫൈവ് ർ ലെ ഫ്രീ ലാന്സര്സ് നെക്കൊണ്ട് ചെയ്യിപ്പിക്കാവുന്നതാണ്. അത് പോലെ ഫ്രീ ആയി ജോലിയും ചെയ്യാം.

ഫ്രീലാൻസെർ
ഓൺലൈൻ വഴി സ്വയം തൊഴിൽ കണ്ടെത്താനും ഷോപ്പുകളെതിനേക്കാൾ ലാഭത്തിൽ ആളുകൾക്ക് തങ്ങൾക്ക് വേണ്ട ജോലികൾ ഫ്രീലാൻസെർസിനെക്കൊണ്ട് ചെയ്യിക്കാനും ഒക്കെ ഉപകാരപ്പെടുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയതാണ് ഫ്രീലാൻസ്.കോം. ഇന്ന് 247 രാജ്യങ്ങളിലായി 27 മില്യൺ ആളുകൾ ഉപയോഗിക്കുന്ന ഒരു വെബ്സൈറ്റ് ആണിത്.

ഗുരു.കോം
ഇൻഡർ ഗുഗിലാനിയുടെ ഗുരു.കോം തികച്ചും മോശമല്ലടാലന്റഡ് ആയിട്ടുള്ള ഒട്ടനവധി ഫ്രീലാൻസെർസ് ആണവിടെയും ഉള്ളത്.

ടോപ്റ്റൽ.കോം
ഒരു കൂട്ടം എഞ്ചിനീയർമാർ ചേർന്ന് തുടങ്ങിയൊരു ഫ്രീലാൻസെർ വെബ്സൈറ്റ് ആണിത്. ഫ്രീലാൻസെർസിന് വളരെ ഉപയോഗപ്രദമായ ഈ സൈറ്റ് ഇന്നേ നിരവധി പേരാണ് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *