5 കിടിലൻ വെബ്സൈറ്റുകൾ : ബിസിനെസ്സിനാവശ്യമായ എല്ലാ വർക്കുകളും ഇനി ഓൺലൈൻ വഴി ചെയ്യിക്കാം, അതും വളരെ കുറഞ്ഞ ചിലവിൽ.

നിങ്ങൾ ഒരു സംരംഭകനോ അല്ലെങ്കിൽ ബിസിനസ് കാരനോ ആണോ..???, അതുമല്ലെങ്കിൽ പുതിയൊരു ബിസിനസ് തുടങ്ങാൻ പോകുന്നവർ ആണോ..???
ആണെങ്കിൽ നിങ്ങൾക്കേറ്റവും കൂടുതൽ ആവശ്യമായി വരുന്നവയാണ് ലോഗോ ഡിസൈൻ, ബ്രാൻഡിംഗ്,ബ്രോഷേർ ,നോട്ടീസ്, പോസ്റ്റർ,ഫ്ലക്സ്,വിസിറ്റിംഗ് കാർഡ് , വെബ് സൈറ്റ് , ഡൊമൈൻ ,ഹോസ്റ്റിങ്, വീഡിയോ എഡിറ്റിംഗ്,ഗ്രാഫിക് ഡിസൈനിങ് , അനിമേഷൻ , മോഷൻ ഗ്രാഫിക്സ്, വിശ്വൽ എഫക്ട്സ് , ടാറ്റ എൻട്രി , ടൈപ്പിംഗ് (എല്ലാ ഭാഷകളും), മ്യൂസിക് എഡിറ്റിംഗ്, തുടങ്ങിയവ. നിങ്ങളുടെ ഏതു വർക്കുകളും കടകളിൽ ചെയ്യുന്നതിനേക്കാൾ വളരെ തുച്ഛം പണം നൽകി വളരെ ആകർഷകമായി ഫൈവർ പോലുള്ള സൈറ്റുകളിലൂടെ ഓൺലൈൻ വഴി ചെയ്യിക്കാൻ കഴിയും. നാട്ടിലെ സകല കടകളിലും കയറിയിറങ്ങാതെ, ആരോടും കൂടുതൽ അന്വേഷിച്ച് ബുദ്ധിമുട്ടാതെ, അവിടുത്തെതിനേക്കാളൊക്കെ കുറഞ്ഞ ചിലവിൽ കൂടുതൽ മേന്മയോടെ നിങ്ങൾക്ക് നിങ്ങളുടെ വർക്കുകൾ ചെയ്യിക്കാം

ഇത്തരം ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിരവധി ഫ്രീ ലാൻസെർ തൊഴിലാളികൾ നിങ്ങളുടെ ഏത് വിധത്തിലുള്ള വർക്കും ഏറ്റെടുക്കാൻ കാത്തിരിക്കുന്നുണ്ട്. ഇത്തരം വെബ്സൈറ്റുകൾ കണ്ടു പിടിച്ച്, രജിസ്റ്റർ ചെയ്ത് ഒരു നിശ്ചിത തുകക്ക് വർക്ക് അവരെ ഏൽപ്പിക്കുന്ന പണി മാത്രേ നമുക്കുള്ളൂ. പറഞ്ഞ തീയതിക്കുള്ളിൽ വൃത്തിയായി ചെയ്ത് തരും. ഓരോ വർക്കിനും എത്ര പണം ചിലവാകും എന്ന് വർക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നേ മനസ്സിലാക്കാം. വർക്ക് ചെയ്യിക്കുന്നതിനു മുന്നേ എന്ത് സംശയങ്ങളും തിരുത്താൻ വേണ്ടി ചാറ്റിംഗ് ഓപ്ഷൻ ചെയ്തിട്ടുണ്ടാകും. അത് വഴി വർക്ക് ചെയ്യാൻ പോകുന്ന വ്യക്തിയുമായി ചാറ്റ് ചെയ്യാം. അത് കൊണ്ട് തന്നെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലെയും ബിസിനസ് വ്യവസായികളും സംരംഭകരും ഇന്ന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഇത്തരം വെബ്സൈറ്റുകളെയാണ്.

അത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും മികച്ച 5 വെബ്സൈറ്റുകളാണ് താഴെ:-

ഇ – ലാൻസ് (Elance.com)
സ്റ്റീഫൻ കശ്രീയേൽ 1999 ൽ ഇ-ലാൻസ് എന്ന കമ്പനിക്ക് തുടക്കം കുറിച്ചു. ഇന്ന് കോടിക്കണക്കിന് ക്ളൈന്റുകളും ഫ്രീലാൻസെൻസും ഒരുമിച്ചു ജോലി ചെയ്യുന്ന ഏറ്റവും വലിയ വിർച്യുൽ ജോബ് പ്ലാറ്റഫോം ആണ് ഇ ലാൻസ് . ഇത് പക്ഷെ ഇന്ന് ഉപ്പ് വർക്ക് മായി മെർജ് ചെയ്തു ഒരുകമ്പനിയാക്കി.

അപ്പ് വർക്ക് (upwork.com)
ഇ ലാൻസിന്റെ വൻ വിജയത്തിന് ശേഷം, സ്റ്റീഫൻ തന്നെ 2015 ൽ തുടക്കം കുറിച്ചതാണ് അപ്പ് വർക്ക്. ഇ-ലാൻസ് ഓ ഡെസ്ക് ആണ് പിന്നീട് അപ്പ് വർക്ക് ആയി മാറിയത്.

ഫൈവർ
2010 ൽ മിച്ച കൗഫ്മാനും ഷായ് വിനിങ്ങേറും തമ്മിൽ ഒരുമിച്ചു തുടങ്ങിയതാണ് ഫൈവ് ർ. ഇസ്രായേൽ ആണ് ആസ്ഥാനം. വെറും 5 $ ഉണ്ടെങ്കിൽ നമുക്കാവശ്യമുള്ള ജോലികൾ ഫൈവ് ർ ലെ ഫ്രീ ലാന്സര്സ് നെക്കൊണ്ട് ചെയ്യിപ്പിക്കാവുന്നതാണ്. അത് പോലെ ഫ്രീ ആയി ജോലിയും ചെയ്യാം.

ഫ്രീലാൻസെർ
ഓൺലൈൻ വഴി സ്വയം തൊഴിൽ കണ്ടെത്താനും ഷോപ്പുകളെതിനേക്കാൾ ലാഭത്തിൽ ആളുകൾക്ക് തങ്ങൾക്ക് വേണ്ട ജോലികൾ ഫ്രീലാൻസെർസിനെക്കൊണ്ട് ചെയ്യിക്കാനും ഒക്കെ ഉപകാരപ്പെടുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയതാണ് ഫ്രീലാൻസ്.കോം. ഇന്ന് 247 രാജ്യങ്ങളിലായി 27 മില്യൺ ആളുകൾ ഉപയോഗിക്കുന്ന ഒരു വെബ്സൈറ്റ് ആണിത്.

ഗുരു.കോം
ഇൻഡർ ഗുഗിലാനിയുടെ ഗുരു.കോം തികച്ചും മോശമല്ലടാലന്റഡ് ആയിട്ടുള്ള ഒട്ടനവധി ഫ്രീലാൻസെർസ് ആണവിടെയും ഉള്ളത്.

ടോപ്റ്റൽ.കോം
ഒരു കൂട്ടം എഞ്ചിനീയർമാർ ചേർന്ന് തുടങ്ങിയൊരു ഫ്രീലാൻസെർ വെബ്സൈറ്റ് ആണിത്. ഫ്രീലാൻസെർസിന് വളരെ ഉപയോഗപ്രദമായ ഈ സൈറ്റ് ഇന്നേ നിരവധി പേരാണ് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *