യൂ ട്യൂബ് നിങ്ങളെ സമ്പന്നനാക്കും-ഒരു യൂ ട്യൂബെർക്ക് അത്യാവശ്യമായി വേണ്ട 10 ഉപകരണങ്ങൾ

യൂ ട്യൂബ് – ലോകത്തിലെ സകല വിഡിയോകളുടെയും കലവറ. നിങ്ങൾക്കാവശ്യമുള്ള ഏത് തരം വിഡിയോകളും ഇന്ന് യൂ ട്യൂബിൽ അവൈലബിൾ ആണ്. ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ കമ്പനിയായ ഗൂഗിൾ കമ്പനിയുടെ മറ്റൊരു പ്രോഡക്റ്റ് ആണ് യൂ ട്യൂബ്. വീഡിയോ കാണാൻ മാത്രമല്ല നമ്മുടെ കയ്യിലുള്ള നല്ല നല്ല വിഡിയോകൾ അപ്‌ലോഡ് ചെയ്ത് മറ്റുള്ളവരെ കാണിക്കേം ചെയ്യാം. ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന വിഡിയോ വഴി നമുക്ക് പണം സമ്പാദിക്കുകയും ചെയ്യാം എന്ന കാര്യം നമ്മളിൽ പലർക്കും അറിയാമല്ലോ. എന്നു കരുതി അതത്ര ഈസിയല്ല എന്നു മാത്രം.
“യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോക്ക് യു ട്യൂബ് ക്യാഷ് തരും, അങ്ങനെ യൂ ട്യൂബിലൂടെ പണം നേടാം, അങ്ങനെ നമുക്കും യൂ ട്യൂബർമാർ ആകാം…” ഇത് പോലെ പലതും നമ്മൾ യു ട്യൂബിനെ കുറിച്ച് കേട്ടിട്ടുണ്ടാകും. ഇതെങ്ങനെ സാധ്യമാക്കാം എന്ന് മാത്രം പലർക്കും അറിയില്ല. അല്ലെങ്കിൽ പലർക്കും സംശയമാണ്, എങ്ങനെയാണ് നമുക്ക് പണം കിട്ടുന്നത്? പണം കിട്ടണേൽ എത്ര പേര് കാണേണ്ടി വരും ? എന്നിങ്ങനെ നീളും സംശയങ്ങൾ.

ചിലർ ട്രൈ ചെയ്തു നോക്കി വിജയിച്ചവരും മറ്റു ചിലർ പാതി വഴിയിൽ ശ്രമം നിറുത്തിയവരും ഒക്കെ കാണും. യു ട്യൂബിലൂടെ പണം സമ്പാദിക്കുന്നവരെയാണ് യു ട്യൂബർ എന്നു വിളിക്കുക. നമുക്കും ഒരു യു ട്യൂബർ ആകാം, എങ്ങനെയെന്നല്ലേ..? അതാണ് ഇനി പറയാൻ പോകുന്നത്.
ഒരു യു ട്യൂബർ ആകുവാൻ വേണ്ടി നമുക്കാദ്യം വേണ്ടത് ഒരു മെയിൽ ഐഡി ആണ്. അതില്ലാത്തവർ, ജി-മെയിൽ പോലെയുള്ള സൗജന്യ വെബ് മെയിൽ പ്ലാറ്റുഫോമുകളിലൂടെ ഒരു മെയിൽ ഐഡി ഉണ്ടാക്കിയ ശേഷം, യൂട്യൂബിൽ കയറി ഒരു സബ്സ്ക്രൈബ് ചാനെൽ ഉണ്ടാക്കണം. അതിനു ശേഷം ദിവസവും നിങ്ങളുടെ സ്വന്തം വീഡിയോ കൾ ആ ചാനലിൽ ഇട്ട് ചാനലിലെ സുബ്സ്ക്രൈബേഴ്സിന്റെ എണ്ണം മിനിമം 1000 തികയ്ക്കണം. ശേഷം , ഗൂഗിൾ ആഡ്സെൻസിനു വേണ്ടി അപ്ലൈ ചെയ്യണം. അതിനു ശേഷം നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്ക് കൂടുതൽ കാഴ്ചക്കാർ ആയാൽ ഗൂഗിൾ നമുക്ക് പരസ്യം തന്നു തുടങ്ങും, ആ പരസ്യം ആളുകൾ കാണുന്നതിനനുസരിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വന്നു തുടങ്ങും. നിങ്ങളുടെ വിഡിയോകൾക്ക് കൂടുതൽ വ്യൂവേഴ്സ് കിട്ടാൻ വേണ്ടി നിങ്ങൾക്ക്, ഫേസ്ബുക്, വാട്സാപ്പ് തുടങ്ങീ സോഷ്യൽ മീഡിയകൾ ഉപയോഗപ്പെടുത്താം. യൂ ട്യൂബിലെ നിങ്ങളുടെ വീഡിയോയുടെ ലിങ്ക് കോപ്പി ചെയ്ത്ഫേസ്ബുക്, വാട്സാപ്പ് തുടങ്ങീ സോഷ്യൽ മീഡിയകൾ വഴി മാക്സിമം പ്രചരിപ്പിക്കുക. അതിനായി ഫേസ്ബുക് പേജുകളും ഗ്രൂപ്പുകളും എല്ലാം നിങ്ങൾക്ക് ഉപകാരപ്പെടും.

നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ ഒരു തരത്തിലും കോപ്പി റൈറ്റ് പ്രശ്നം ഇല്ലാത്തതാകാൻ പ്രത്യേകം ശ്രദ്ധിക്കണം.
നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളുടെ ക്വാളിറ്റിയുടെ അടിസ്ഥാനത്തിലാകും നിങ്ങൾക്ക് സബ്സ്ക്രൈബേർസും വ്യൂവേഴ്‌സും കൂടുന്നത്.
അത് കൊണ്ട് തന്നെ നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന വീഡിയോ മൊബൈൽ ഫോണിൽ എടുക്കാൻ ശ്രമിക്കാതെ നല്ല ക്വാളിറ്റി ഉള്ള കാമറ, മൈക് , ഉപയോഗിച്ച് , കമ്പ്യൂട്ടർൽ എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യുക.

ഒരു യൂ ട്യൂബർക്ക് പ്രധാനമായും അത്യാവശ്യമായ ഉപകരണങ്ങൾ:

യൂ ട്യൂബിൽ പുതിയ ഒരു വീഡിയോ ഉണ്ടാക്കി അപ് ലോഡ് ചെയ്യണമെങ്കിൽ, ആ വീഡിയോക്ക് അത്രയും ക്വാളിറ്റി വേണം. അത് പോലെ തന്നെ അതിന്റെ സൗണ്ടിനും നല്ലോണം ക്വാളിറ്റി ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുദ്ദേശിക്കുന്ന അത്രയും വ്യൂവേഴ്സ്നെ നിങ്ങൾക്ക് കിട്ടൂ. ഒരു വീഡിയോയുടെ 95% ക്വാളിറ്റി വീഡിയോ ചെയ്യാൻ അതിനു വേണ്ടി ഉപയോഗിക്കുന്ന ഇൻസ്ട്രുമെന്റസിനെ ആശ്രയിച്ചിരിക്കും. ബാക്കി 5% പ്രസന്റ്റേഷനും.
നിങ്ങൾക്കൊരു കിടിലൻ യൂ ട്യൂബർ ആകാൻ വേണ്ടി വരുന്ന അടിസ്ഥാന ഉപകരണങ്ങൾ ചുവടെ ചേർക്കുന്നു. ഓൺലൈൻ വഴിയാണേലും ഡയറക്റ്റ് ഷോപ്പുകളിൽ നിന്നാണേലും, എന്തും വാങ്ങുന്നതിനു മുന്നേ പരിചയമുള്ള മുതിർന്നവരുമായി ചർച്ച ചെയ്തിട്ടേ വാങ്ങാവൂ. അല്ലെങ്കിൽ പറ്റിക്കപ്പെടാൻ സാധ്യത കൂടുതൽ ആണ്.
നിങ്ങൾ ഇവ ആമസോൺ അല്ലെങ്കിൽ ഫ്ലിപ്കാർട് ൽ നിന്നൊക്കെ വാങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഓരോന്നിനും ചുവടെ അവയുടെ ലിങ്ക് കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് ആ ലിങ്ക് വഴി നേരിട്ട് വാങ്ങാവുന്നതാണ്.

ക്യാമെറ :
നിങ്ങൾ ഒരു യൂ ട്യൂബർ ആകാൻ തുടങ്ങുമ്പോൾ നിങ്ങളുടെ കയ്യിൽ നല്ലൊരു SLR/DSLR കാമറ അത്യാവശ്യമാണ്. അതാണ് നിങ്ങളുടെ മെയിൻ പണിയായുധം. നന്നായി കാമറ കൈകാര്യം ചെയ്യാനറിയുന്നൊരു വ്യക്തിക്ക് എഡിറ്റിംഗ് പോലും ചിലപ്പോൾ ആവശ്യം വരില്ല. ആമസോണിലും ഫ്ലിപ്കാർട്ടിലും അത് പോലെ നമ്മുടെ അടുത്തുള്ള നല്ല നല്ല ഷോറൂമുകളിലും ഒക്കെ നല്ല ബ്രാൻഡഡ് ക്യാമെറകൾ ലഭ്യമാണ്. വിശദമായി അന്വേഷിച്ച് പറ്റിക്കപ്പെടാതെ നല്ലൊരെണ്ണം വാങ്ങുക.
Amazon = https://amzn.to/2GVfVOu
Flipkart = http://fkrt.it/YrNV72NNNN

കോളർ മൈക്ക് :
കോളർ മൈക്ക് നിങ്ങൾക്ക് സൗണ്ടറെക്കോർഡിങ്നു ഉപയോഗിക്കാം. ഇതുപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഡയറക്റ്റ് ക്യാമെറയിൽ കണക്ട് ചെയ്ത് വീഡിയോ എടുക്കുന്ന സമയത്തു തന്നെ സൗണ്ടും റെക്കോർഡ് ആകും. 5 മീറ്ററിൽ അധികം നീളമുള്ള വയർ ഉള്ളത് കൊണ്ട് ക്യാമറയെക്കാൾ 5m അകലത്തിലേക്ക് വരെ പ്രെസെന്റ് ചെയ്യുന്ന ആൾക്ക് മൂവ് ചെയ്യാൻ സാധിക്കും. ഇതിൽ അഹുജ യാണ് മികച്ച ബ്രാൻഡ്.
Amazon = https://amzn.to/2quV4GK
Flip Cart = http://fkrt.it/YbURr2NNNN

സ്റ്റുഡിയോ റെക്കോർഡിങ് മൈക്ക് :
സ്റ്റുഡിയോ റെക്കോർഡിങ് മൈക്ക് കണ്ടിട്ടുണ്ടോ? ഇതാണ് നിങ്ങൾ സൗണ്ട് റെക്കോർഡിങിന് ഉപയോഗിക്കുന്നത് എങ്കിൽ കോളർ മിസിനെക്കാൾ ക്വാളിറ്റിയുള്ള സൗണ്ട് നിങ്ങൾക്ക് റെക്കോർഡ് ചെയ്യാം. ഇതിന് വീട്ടിൽ തന്നെ അത്യാവശ്യം പ്രൈവസിയുള്ള ഒരു റൂം സെലക്ട് ചെയ്‌താൽ മതി. ഈ തരം റെക്കോർഡിങ് മൈക്ക് സെറ്റ് ചെയ്യുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത്, പുറത്തു നിന്ന് ഒരു വിധത്തിലുള്ള നോയ്‌സും വരാതിരിക്കുക എന്നതാണ്. ഒരു ശബ്ദ കോലാഹലങ്ങളും ഇല്ലാത്ത ഒരു റൂം തിരഞ്ഞെടുത്ത് മൈക്ക് ഒരു ടേബിളിൽ ഫിറ്റ് ചെയ്യാം.
Amazon = https://amzn.to/2HxoSur
Flip Cart = http://fkrt.it/Jpwn8LuuuN

ഫാന്റം പവർ സപ്ലൈ : https://amzn.to/2quRTPW
സ്റ്റുഡിയോ റെക്കോർഡിങ് മൈകിലേക്ക് ആവശ്യമായ വൈധ്യുതി കടത്തി വിടാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ഫാന്റം പവർ സപ്ലൈ. ഓട്ടോമാറ്റിക് ആംപ്ലിഫയിങ് ചെയ്ത നല്ല ക്വാളിറ്റിയുള്ള ഔട്ട്പുട്ട് നിങ്ങൾക്ക് ലഭ്യമാകും.
Amazon = https://amzn.to/2quRTPW
FlipCart = http://fkrt.it/JJvJKLuuuN

മൈക്ക് സ്റ്റാൻഡ് : https://amzn.to/2qtYGsE
സാധാരണ റെക്കോർഡിങ് മൈക്കുകൾക്ക് സ്റ്റാൻഡ് ഉണ്ടാകില്ല. (മൈക്ക് + സ്റ്റാൻഡ് വരുന്നതും ഉണ്ട്)
സ്ടാണ്ടില്ലാത്ത റെക്കോർഡിങ് മൈക്കുകൾ ടേബിളിൽ ഘടിപ്പിക്കാനാണ് ഇതുപയോഗിക്കുന്നത്
Amazon = https://amzn.to/2qtYGsE
FlipCart = http://fkrt.it/JsYE3LuuuN

റെക്കോർഡിങ് മാസ്ക് : https://amzn.to/2v9Yi89
റെക്കോർഡിങ് മാസ്ക് ഉപയോഗിക്കുന്നത് വഴി ഒരു പരിധി വരെ പുറത്തു നിന്നുള്ള നോയ്‌സ് തടയാം.
Amazon = https://amzn.to/2v9Yi89
FlipCart = http://fkrt.it/JLTLSLuuuN

സൗണ്ട് കാർഡ് : https://amzn.to/2qt4KlJ
നമ്മൾ റെക്കോർഡ് ചെയ്യുന്ന സൗണ്ട് കമ്പ്യൂട്ടർ വഴി കണ്ട്രോൾ ചെയ്യാൻ വേണ്ടിയാണ് സൗണ്ട് കാർഡ് ഉപയോഗിക്കുന്നത്.
Amazon = https://amzn.to/2qt4KlJ
FlipCart = http://fkrt.it/JJ846LuuuN

മെമ്മറി കാർഡ് + അഡാപ്റ്റർ :
ക്യാമറയിലെ വിഡിയോകൾ സേവ് ചെയ്ത സൂക്ഷിക്കാനുള്ള സ്റ്റോറേജ് ആയി ഉപയോഗിക്കാം.
അഡാപ്റ്റർ ഇല്ലാതെ ക്യാമെറയിൽ മെമ്മറി കാർഡ് ഇന്സേര്ട് ചെയ്യാൻ കഴിയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
Amazon = https://amzn.to/2qvfkYP
FlipCart = http://fkrt.it/JsfD!LuuuN

ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ :
നിങ്ങൾക്ക് സൗണ്ട്, വീഡിയോ എല്ലാം എഡിറ്റ് ചെയ്യാനും കാലങ്ങളോളം സേവ് ചെയ്യാനും ഒരു കമ്പ്യൂട്ടർ നിര്ബന്ധമാണ്. പ്രോസസ്സർ മിനിമം കോർ i3 എങ്കിലും ഉപയോഗിക്കുക.
Amazon = https://amzn.to/2ITesob
FlipCart = http://fkrt.it/JpHqlLuuuN

വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ :
അഡോബ് പ്രീമിയർ, എഡ്യൂസ് പോലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച നിങ്ങൾക്ക് നിങ്ങളുടെ വീഡിയോ എഡിറ്റ് ചെയ്ത വീഡിയോ ക്വാളിറ്റി കൂട്ടാം , ആകർഷകമാക്കാം, ക്യാപ്ഷൻ കൊടുക്കാം, അങ്ങനെ ഒട്ടനവധി കാര്യങ്ങൾ ചെയ്യാം.
Amazon = https://amzn.to/2vbjri3
FlipCart = http://fkrt.it/JsPtdLuuuN

ഓൾ ദി ബെസ്റ്റ്, നാളെ നിങ്ങളും നല്ലൊരു യൂ ട്യൂബർ ആകാൻ ദൈവം സഹായിക്കട്ടെ …

Leave a Reply

Your email address will not be published. Required fields are marked *