ബ്ലോഗ്ഗ് എഴുതാം…! പണം നേടാം…!!!

ബ്ലോഗ്ഗ്, ഇത് എല്ലാവരും കേട്ട് കാണും, ബ്ലോഗ്ഗ് എഴുതുന്നതും, അത് വഴി മെസ്സേജുകൾ ജനങ്ങളിലെത്തിക്കുന്നതും അങ്ങനെ പല കാര്യങ്ങളും ഷെയർ ചെയ്യുന്നതും ഒക്കെ. ഇതെല്ലാം വളരെ സുഗമമായി ബ്ലോഗ്ഗ് വഴി ചെയ്യാം .
അടുത്തിടെ മലയാള സിനിമ നടൻ മോഹൻലാൽ ബ്ലോഗ്ഗുകൾ വഴി അദ്ദേഹത്തിന്റെ ആശയങ്ങൾ പങ്കു വച്ചിരുന്നു , മലയാളി മക്കളിൽ 90% പേരും അത് വായിച്ചു കാണും. അത് പോലെയൊക്കെ, നമുക്കും ബ്ലോഗ്ഗ് എഴുതാം, പ്രചരിപ്പിക്കാം . ഇംഗ്ലീഷിലോ മലയാളത്തിലോ … ഏതു ഭാഷയിൽ വേണമെങ്കിലും നിങ്ങൾക്ക് ബ്ലോഗ്ഗെഴുതാം. നിങ്ങൾക്ക് ടൈപ്പ് ചെയ്യാൻ അറിഞ്ഞാൽ മാത്രം മതി. നിങ്ങൾക്ക് ഏതൊക്കെ ഭാഷകളിൽ ടൈപ്പ് ചെയ്യാൻ അറിയുമോ? അത്രയും ഭാഷകളിൽ നിങ്ങൾക്ക് ബ്ലോഗ്ഗെഴുതാം.

ഒരു ബ്ലോഗ്ഗ് എങ്ങനെ തുടങ്ങാം..???
നിങ്ങൾക്ക് സ്വന്തമായി ഒരു ബ്ലോഗ്ഗ് തുടങ്ങാൻ ആദ്യം നിങ്ങൾക്ക് വേണ്ടത് ഒരു മെയിൽ ഐഡി ആണ്. മെയിൽ ഐഡി റെഡി ആണേൽ നിങ്ങൾക്ക് വളരെ സിമ്പിൾ ആയി ബ്ലോഗ്ഗ് ഉണ്ടാക്കി തുടങ്ങാം. പ്രധാനമായും ഗൂഗിൾ ന്റെ ബ്ലോഗറും & വേർഡ് പ്രസ്സും ആണ് ബ്ലോഗ്ഗ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഏറ്റവും മികച്ച രണ്ടു സൗജന്യ ബ്ലോഗ്ഗ് പ്ലാറ്റഫോം. ഗൂഗിൾ ൽ കയറി ഗൂഗിൾ അപ്ലിക്കേഷൻ ലെ ബ്ലോഗർ എന്ന ആപ്പ് തിരഞ്ഞെടുക്കുക. അതിൽ create your blog സെലക്ട് ചെയ്ത് നിങ്ങൾ നിങ്ങളുടെ ബ്ലോഗിന് നൽകാൻ ഉദ്ദേശിക്കുന്ന പേരും വിവരങ്ങളും നൽകി ബ്ലോഗ് റെഡി ആക്കുക. നിങ്ങൾക്ക് ഇഷ്ട്ടമുള്ള തീമും ലെറ്റർ സ്റ്റൈലും എല്ലാം തിരഞ്ഞെടുക്കാം. കൂടാതെ യോജിച്ച ചിത്രങ്ങളും കൂട്ടിച്ചേർത്ത് മനോഹരമാക്കാം.

എങ്ങനെ നല്ലൊരു ബ്ലോഗർ ആകാം…???
ബ്ലോഗ്ഗ് പ്രധാനമായും രണ്ടു വിധമാണ് . പേർസണൽ & പബ്ലിക് .
നിങ്ങളുടെ ബ്ലോഗ്ഗ് നിങ്ങളുടെ പേർസണൽ കാര്യങ്ങൾ മാത്രം എഴുതി സൂക്ഷിക്കാനും, അല്ലെങ്കിൽ ഒരു ഗ്രൂപ്പ് നെ മാത്രം അറിയിക്കാനുള്ള ബ്ലോഗ്ഗ് ആണെങ്കിൽ അതിനെ പേർസണൽ ബ്ലോഗ്ഗ് എന്ന് വിളിക്കും. അത് നിങ്ങൾക്ക് നിങ്ങളുടെ ഡയറി പോലെ സൂക്ഷിക്കാനുള്ളതാണ്. അത് വഴി പണം ഉണ്ടാക്കാൻ കഴിയില്ല. അത് കൊണ്ട് നമുക്ക് അതിവിടെ കൂടുതലായി ചർച്ച ചെയ്യേണ്ട കാര്യമില്ല.
ഇനി പബ്ലിക് ബ്ലോഗ്ഗ്. ഇത് പല തരമുണ്ട്. ദിവസേനയുള്ള വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിന് , കായിക വാർത്തകൾ മാത്രം ജനങ്ങളെ അറിയിക്കുന്നതിന്, കാർഷിക രംഗം അറിയിക്കുന്നതിന്, ഫിലിം ന്യൂസുകൾ എത്തിക്കുന്നതിന്, കായികം തന്നെ ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ്, വോളി ബോൾ, ഇങ്ങനെ തരം തിരിച്ച് ഓരോന്നിനും വേറെ വേറെ, ട്രോളുകൾ പ്രസിദ്ധീകരിക്കാൻ, വാഹനങ്ങളെ കുറിച്ചുള്ള ന്യൂസുകൾ, പഠന വിഷയങ്ങൾ , കോഴ്സുകൾ,നല്ല നല്ല ഫോട്ടോഗ്രാഫ്സ്, മൃഗങ്ങൾ ,പക്ഷികൾ, അവലയിൽ നിന്നും ഓരോന്നിനെ തിരഞ്ഞെടുത്തത്, ഹാസ്യം, രാഷ്ട്രീയം , സമുദ്രം, കര,ഭൂമി, പ്രപഞ്ചം, ശാസ്ത്രം, ടെക്നോളജി, ഇങ്ങനെ ഇന്ന് ലോകത്ത് ജനങ്ങൾക്ക് എന്തിനെയ്‌ക്കെ കുറിച്ച് വിവരം നൽകാൻ കഴിയുമോ അതിനെയൊക്കെ ഒരു വിഷയമായി തിരഞ്ഞെടുത്ത് ബ്ലോഗ്ഗ് ആക്കി എഴുതാം.

ഒരു വിഷയം തിരഞ്ഞെടുത്ത് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-
തിരഞ്ഞെടുക്കുന്ന വിഷയത്തെക്കുറിച്ചു വ്യക്തമായ വിവരവും ധാരണയും വേണം.
നല്ലൊരു ശീർഷകം വേണം.
തന്റെ അഭിരുചിക്ക് അനുയോജ്യമായ വിഷയമായാൽ, നിങ്ങൾക്ക് കൂടുതൽ കൂടുതൽ ഭംഗിയുള്ള ബ്ലോഗ്ഗ് എഴുതാൻ കഴിയും.
എഴുതുന്ന കാര്യങ്ങൾ വ്യക്തവും, വായനക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നതും ആകണം.
ആവശ്യമെന്നു തോന്നുന്ന സന്ദർഭങ്ങളിൽ നർമ്മവും ആകാം.
ആവർത്തന വിരസത ഒഴിവാക്കുക.
എഴുതുന്നത് കൃത്യമായിരിക്കണം .
എഴുതിത്തുടങ്ങുമ്പോൾ ഇപ്പോഴും ആമുഖം, ഉള്ളടക്കം, പരിസമാപ്തി എന്നിവ അടങ്ങുന്ന ചുരുങ്ങിയത് 3 ഖണ്ഡിക എങ്കിലും എഴുതണം.

ഇനി ബ്ലോഗിലൂടെ എങ്ങിനെയാണ് പണം നേടുക എന്നല്ലേ….???
നിങ്ങളുടെ ബ്ലോഗിന് ഗൂഗിൾ ആഡ്‌സെൻസ് (ഗൂഗിൾ നൽകുന്ന പരസ്യം) നൽകുമ്പോഴാണ് നിങ്ങൾക്ക് അതിലൂടെ പണം കിട്ടിത്തുടങ്ങുന്നത്. നിങ്ങൾ ബ്ലോഗ്ഗ് ഉണ്ടാക്കി തുടങ്ങിയാൽ തന്നെ നിങ്ങൾക്ക് ആഡ്സെൻസിനു അപേക്ഷിക്കാം. അവർ തരുന്ന ആഡ്‌സെൻസ് കോഡുകൾ നിങ്ങളുടെ ബ്ലോഗ്ഗിൽ ചേർത്താൽ നിങ്ങൾക്കും നിങ്ങളുടെ ബ്ലോഗ്ഗിൽ നിന്നും പണം കിട്ടാൻ തുടങ്ങും.

കൂടുതൽ പണം വരുന്നത്:
നിങ്ങൾ ഒരു പൂർണ്ണ ബ്ലോഗ്ഗെഴുത്തിനുടമ ആയാൽ, അതായത് നിങ്ങളുടെ ബ്ലോഗ്ഗുകൾക്ക് കൂടുതൽ ആസ്വാദകർ ഉണ്ടാവുക, വായിക്കുന്നവർക്കൊക്കെയും ഇഷ്ടപ്പെടുക, കൂടുതൽ കൂടുതൽ വായനക്കാരെ ദിവസവും ലഭിക്കുക, എന്നീ നിലയിലേക്ക് നിങ്ങളുടെ ബ്ലോഗ്ഗ് വളർന്നാൽ, നിങ്ങളുടെ ബ്ലോഗ്ഗ് ജനങ്ങളുടെ ഇടയിൽ ഒരു ചർച്ചാ വിഷയമായാൽ… നിങ്ങൾ ഒരു പ്രശസ്ത ബ്ലോഗർ ആയെന്നർത്ഥം.
പ്രശസ്തമാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, നിങ്ങളുടെ ബ്ലോഗ്ഗ് നന്നായി പ്രൊമോട്ട് ചെയ്ത് വൈറലാക്കി ജനങ്ങളിൽ എത്തിക്കണം. അതിനു സോഷ്യൽ മീഡിയകൾ ആണ് ഏറ്റവും അനുയോജ്യം.

അപ്പൊ ഇന്ന് തന്നെ ഒരു ബ്ലോഗ്ഗ് തുടങ്ങുവല്ലേ..???
ഓൾ ദി വെരി ബെസ്ററ്.

Leave a Reply

Your email address will not be published. Required fields are marked *