വീട്ടിൽ ഇന്റർനെറ്റ് ഉണ്ടോ ? ഫേസ്ബുക്കിൽ നിന്നും കാശുണ്ടാക്കാം നിങ്ങൾക്ക്.

നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടോ.? എന്നാൽ നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് തന്നെ കാശുണ്ടാക്കാം, അതും ഫേസ്ബുക്കിൽ നിന്ന് .
പക്ഷെ, തുടക്കത്തിൽ നന്നായി കഠിനാദ്ധ്വാനം ചെയ്താലേ പിന്നീട് നിങ്ങൾക്കതിൽ നിന്നും എളുപ്പത്തിൽ പണം നേടാൻ സാധിക്കുകയുള്ളൂ…എങ്ങനെയെന്നല്ലേ, പരസ്യം ചെയ്തിട്ട്.

എങ്ങനെ പരസ്യം ചെയ്യും ?
ഒഴിഞ്ഞിരിക്കുന്ന സമയത്ത് നിങ്ങൾ നല്ലൊരു വിഷയം തിരഞ്ഞെടുത്ത് അതിനു ഏറ്റവും അനുയോജ്യമായൊരു പേരിൽ ഫേസ്ബുക്കിൽ ഒരു പേജ് ക്രിയേറ്റ് ചെയ്യുക.
അതിനു ശേഷം, ആ പേജിൽ അനുയോജ്യമായ പോസ്റ്റുകൾ എപ്പോഴും പോസ്റ്റ് ചെയ്ത് ഏതു സമയവും ആക്റ്റീവ് ആക്കി നിറുത്തുക. അതിന്റെ കൂടെ തന്നെ നിങ്ങളുടെ കൂട്ടുകാരെയും അവരുടെ കൂട്ടുകാരെയും മറ്റുള്ള ജനങ്ങളെയും ആ പേജ് ലേക്ക് ഇൻവൈറ്റ് ചെയ്ത് ലൈക് ചെയ്യിപ്പിക്കുക. പതിയെപ്പതിയെ പേജ് വളർത്തിയെടുത്ത് ലൈക് ആൻഡ് ഫോള്ളോവെർസ് ഒരു 75000 ത്തിനു മുകളിൽ എത്തിച്ചാൽ നിങ്ങൾക്ക്
പരസ്യം പിടിച്ചു തുടങ്ങാം. നാട്ടിലും അയൽ നാട്ടിലും ഒക്കെയുള്ള ബിസിനസ് സ്ഥാപനങ്ങളെ ബന്ധപ്പെട്ട അവർക്ക് നിങ്ങളുടെ പേജ് പ്രസന്റ് ചെയ്യുക. പേജില് വരുന്ന ലൈക്കുകളും ഫോള്ളോവെഴ്സന്റെ എണ്ണവും എല്ലാം കാണിച്ച് അവരുടെ മുൻപിൽ നിങ്ങളുടെ പേജ് മാർക്കറ്റ് ചെയ്യുക.

ഇനിയിപ്പോൾ നിങ്ങൾക്ക് ഗ്രാഫിക് ഡിസൈൻ എല്ലാം നന്നായി അറിയുമെങ്കിൽ നല്ലൊരു ഡിസൈനർ ആണെങ്കിൽ, നിങ്ങൾക്ക് അവരുടെ മുന്നിൽ നിങ്ങളുടെ സ്കില്ലുകളും മാർക്കറ്റ് ചെയ്യാം. അവർക്ക് അവരുടെ ബിസിനസ് സ്ഥാപനത്തിന്റെ പേരിൽ സ്വന്തമായി ഒരു പേജുണ്ടാക്കി അതിൽ നിങ്ങൾ തന്നെ പരസ്യം ഡിസൈൻ ചെയ്ത് പോസ്റ്റ് ചെയ്യുക. ഇതും നല്ലൊരു വഴിയാണ്.

പേജിനു വേണ്ട വിഷയം തിരഞ്ഞെടുക്കാൻ:-
ഫേസ്ബുക്കിൽ ഒരു പേജ് നിർമിക്കുന്നതിനോ ഏറ്റവും അടിസ്ഥാന ഘടകമാണ്, ആ പേജ് ഏതു വിഷയവുമായി ബന്ധപ്പെട്ടാണ് ചെയ്യേണ്ടത് എന്നത്. ഒരു അടിസ്ഥാന വിഷയമില്ലെങ്കിൽ നിങ്ങളുടെ പേജ് വിജയിക്കില്ല. വിഷയം എന്തുമാകാം, തമാശ മാത്രം, ഏതെങ്കിലും ഒരു നാടിനെപ്പറ്റിയുള്ള എല്ലാ വാർത്തകളും , ലോകത്തിലെതന്നെ ദിവസേനയുള്ള വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിന് , കായിക വാർത്തകൾ മാത്രം ജനങ്ങളെ അറിയിക്കുന്നതിന്, കാർഷിക രംഗം അറിയിക്കുന്നതിന്, ഫിലിം ന്യൂസുകൾ എത്തിക്കുന്നതിന്, കായികം തന്നെ ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ്, വോളി ബോൾ, ഇങ്ങനെ തരം തിരിച്ച് ഓരോന്നിനും വേറെ വേറെ, ട്രോളുകൾ പ്രസിദ്ധീകരിക്കാൻ, വാഹനങ്ങളെ കുറിച്ചുള്ള ന്യൂസുകൾ, പഠന വിഷയങ്ങൾ , കോഴ്സുകൾ,നല്ല നല്ല ഫോട്ടോഗ്രാഫ്സ്, മൃഗങ്ങൾ ,പക്ഷികൾ, അവയിൽ നിന്നും ഓരോന്നിനെ തിരഞ്ഞെടുത്തത്, ഹാസ്യം, രാഷ്ട്രീയം , സമുദ്രം, കര,ഭൂമി, പ്രപഞ്ചം, ശാസ്ത്രം, ടെക്നോളജി, പാചകം, ഭക്ഷണം, ഇങ്ങനെ ഇന്ന് ലോകത്ത് ജനങ്ങൾക്ക് എന്തിനെയ്‌ക്കെ കുറിച്ച് വിവരം നൽകാൻ കഴിയുമോ അതിനെയൊക്കെ ഒരു വിഷയമായി തിരഞ്ഞെടുത്ത് അതിനെ അടിസ്ഥാനമാക്കിയിട്ടാകണം പേജ് ഉണ്ടാക്കേണ്ടത്. ആ പേജിൽ വരുന്ന പോസ്റ്റുകളിൽ 90% വും അതുമായി ബന്ധപ്പെട്ടതാകണം. ഏറ്റവും ലേറ്റസ്റ്റ് വാർത്തകളോ വീഡിയോകളോ ഫോട്ടോകളോ ആണെങ്കിൽ കൂടുതൽ വൈറൽ ആകാൻ സാധ്യതയുണ്ട്.

നിങ്ങൾ ചെയ്യുന്ന ജോലിക്ക് എത്ര പണം വേണമെങ്കിലും നിങ്ങൾക്ക് സ്വയം ഡിമാൻഡ് ചെയ്യാം. അത് പക്ഷെ നിങ്ങളുടെ കസ്റ്റമർക്ക് മുടക്കാൻ കഴിയുന്ന തുകയായിരിക്കണം. അത്തരത്തിലുള്ള കസ്റ്റമേഴ്സിനെ മാത്രം തിരഞ്ഞു പിടിച്ചാൽ മതി. ഇൻസ്റാഗ്രാമിലും ഇതേ രീതിയിൽ മാർക്കറ്റ് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *