മൂലധനം പോലുമില്ലാതെ ബിസിനസ്സ് ചെയ്യാം… അതും ഫേസ്ബുക്കിലൂടെ…!!!

കൂട്ടുകാരെ നിങ്ങൾക്കായി മൂന്നു ചോദ്യങ്ങൾ… മൂന്നിനും ഉത്തരം “അതെ” എന്നാണെങ്കിൽ, ഇത് മുഴുവനായിട്ടും വായിക്കുക. തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.

1. നിങ്ങൾക്ക് ബിസിനസ് ചെയ്യാൻ ആഗ്രഹമുണ്ടോ ?
2. അതോ ആഗ്രഹമുണ്ടായിട്ടും ബിസിനസ് തുടങ്ങാൻ വേണ്ടത്ര പണമില്ലാഞ്ഞിട്ട് വിഷമിച്ചിരിക്കുവാണോ?
3. നിങ്ങൾ സ്ഥിരമായി ഫേസ്ബുക് ഉപയോഗിക്കുന്നവരാണോ?

എന്നാൽ നമുക്ക് ഒരുപാട് പണം മുടക്കാത്തൊരു ബിസിനസ് തുടങ്ങിയാലോ??
അതും ഫേസ് ബൂക്കിലൂടെ.

സ്റ്റോക്ക് ഇറക്കാൻ പണമുണ്ടായിട്ടും സോക്ക് ചെയ്യാൻ വെയർ ഹൌസിനു സ്ഥലമോ പണമോ ഇല്ലാത്തതുകൊണ്ടോ, സ്റ്റോക്ക് ഇറക്കാൻ പോലും പണം ഇല്ലാത്തത് കൊണ്ടോ ബിസിനസ് തുടങ്ങാൻ വിഷമിച്ചിരിക്കുന്നവർക്കും, ടാക്സ് ബിൽഡിംഗ് വാടക, അഡ്വാൻസ് എന്നിവയൊന്നും പേടിക്കാതെ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, ആദ്യ ചുവടു വെക്കാൻ ഏറ്റവും അനുയോജ്യമാണ് ഫേസ്ബുക് (അത് പോലുള്ള മറ്റു നവ സമൂഹ മാധ്യമങ്ങളും, ഉദാഹരണം: ഇൻസ്റ്റാഗ്രാം & വാട്സ്ആപ്.)
ഫേസ്ബുക്കിലൂടെ തുടങ്ങുന്ന നിങ്ങളുടെ ബിസിനസ് ഭാവിയിൽ ബിസിനസ്സിന്റെ വളർച്ചക്കനുസരിച്ചു നമുക്ക് പതിയെ ഔട്ട് ലെറ്റുകളായോ ഷോപ്പിങ് സൈറ്റുകളായോ ഡിസ്ട്രിബൂഷൻ ഏജന്റ്സിനെ വച്ചോ ഒക്കെ പുറത്തേക്കും വ്യാപിപ്പിക്കാം.

എങ്ങനെ തുടങ്ങാം…???
ഏതൊരു ബിസിനസ്സും തുടങ്ങുന്നതിന്റെ അടിസ്ഥാന ഘടകം എന്നത് നിങ്ങൾ ബിസിനസ് ചെയ്യാനുദ്ദേശിക്കുന്ന അസംസ്കൃത വസ്തുക്കൾ (അഥവാ ചരക്ക്) എന്താണ് എന്നുള്ളതാണ്. മൂലധനം, സ്ഥലം, ബിൽഡിംഗ് , ജോലിക്കാർ, വാഹനം ഇങ്ങനുള്ള കാര്യങ്ങൾ ഒക്കെ ചരക്ക് ഏതാണെന്ന് ഉറപ്പിച്ചതിനു ശേഷം മാത്രം ചിന്തിക്കേണ്ട കാര്യമാണ്

നിങ്ങൾ ഏതു തരം ചരക്കാണോ കച്ചവടം ചെയ്യാനുദ്ദേശിക്കുന്നത് , അതിനെ കുറിച്ചൊരു ധാരണയിൽ എത്തലാണ് ആദ്യ പടി. ഉദാഹരണത്തിന് അപ്പാരൽസ്‌, മൊബൈൽ ഫോൺ, മൊബൈൽ ഫോൺ അക്‌സെസ്സറിസ്, സ്പോർട്സ മറ്റീരിയൽസ്, കേക്ക്,വാച്ച് , സ്വീറ്റ്‌സ് , പെയ്ന്റിങ്‌സ്, ഫാൻസി ആൻഡ് കോസ്‌മെറ്റിക്, ഫുട്‍വെയർസ് , പാവകൾ, മാറ്റ്, കുട, ഫിറ്റ്നസ് പ്രോഡക്ട്, വെഹിക്കിൾ, ലാൻഡ്… etc
ഇനീപ്പോ നിങ്ങൾ തുടങ്ങാൻ പോകുന്നത് കച്ചവടത്തിന് പകരം സെർവിസ്സ് ആണെങ്കിലും കുഴപ്പമില്ല ,
ഉദാഹരണത്തിന് വോൾ പെയിന്റിംഗ്, ഡ്രോയിങ് , ഇവന്റ് മാനേജ്‌മന്റ് , ആർക്കിറ്റെക്ചറുറൽ വോർക്സ് , ഇന്റീരിയർ ഡിസൈൻ, etc .

നിങ്ങളുടെ ബിസിനസിനെ കുറിച്ച നിങ്ങൾ പൂർണ്ണ ബോധവാനായിരിക്കണം , ചെയ്യാൻ പോകുന്ന ബിസിനസിനെ കുറിച്ച് പഠിച്ചിരിക്കണം. ശേഷം , ഫേസ്ബുക്കിൽ നിങ്ങൾ ചെയ്യാൻ പോകുന്ന ബിസിനസിന് പറ്റിയൊരു പേജ് ഉണ്ടാക്കി നിങ്ങളുടെ ബിസിനസിന് നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്ന പേര് നൽകണം. എന്നിട്ട് ആ പേജ്ൽ നിങ്ങളുടെ ബിസിനസ് റിലേറ്റഡ് ആയിട്ടുള്ള പോസ്റ്റുകൾ സ്ഥിരമായി പോസ്റ്റ് ചെയ്യുക.

ഞാൻ ഇവിടെ ഒരു ഉദാഹരണം വെച്ച് തുടങ്ങാം.
നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ബിസിനസ് അപ്പാരൽസ്‌ ആണെന്നു കരുതുക. നിങ്ങൾ നിങ്ങളുടെ ബിസിനെസ്സിന് “എ ബി സി അപ്പാരൽസ്‌” എന്ന് പേരും കൊടുത്തു. ആ പേരിൽ ഫേസ്ബുക്കിൽ ഒരു ബിസിനസ് പേജും ഉണ്ടാക്കി . ഒരു ലോഗോ ഉണ്ടാക്കി പ്രൊഫൈൽ പിക്ചർ ആക്കി, നല്ല ഭംഗിയുള്ള ഡ്രെസ്സിന്റെ ഫോട്ടോ വച്ച് ഡിസൈൻ ചെയ്തൊരു കവർ ഫോട്ടോയും വെച്ചു.

നിങ്ങൾക്ക് സ്റ്റോക്ക് വാങ്ങി വെക്കാൻ മാത്രം പണം കയ്യിലുണ്ടെങ്കിൽ നിങ്ങൾ വിൽക്കാൻ പോകുന്ന ലേറ്റസ്റ്റ് അപ്പാരൽസ്‌ ന്റെ ഒരു കളക്ഷൻ വാങ്ങി വീട്ടിൽ സ്റ്റോക്ക് ചെയ്യുക. (ഇനി അതിനുള്ള കാശില്ലെങ്കിൽ നിങ്ങൾ നാട്ടിലെയോ, പരിചയത്തിലോ ഉള്ള അപ്പാരൽ ഷോപ്പുകളുമായി ബന്ധപ്പെട്ട് അവരുമായി ലാഭത്തിന്റെ ഇത്ര ശതമാനം എന്നോ മറ്റോ ഒരു ധാരണയിൽ എത്തുക.). ശേഷം നിങ്ങളുടെ കളക്ഷനിലെ അപ്പാരൽസിനെ ജൻറ്സ് / ലേഡീസ് / കിഡ്‌സ് എന്നിങ്ങനെ തരം തിരിച്ച് ഫോട്ടോ എടുത്ത് എഡിറ്റ് ചെയ്ത അതിന്റെ ഭംഗി കൂട്ടുക . ഓരോ ഫോട്ടോകളും എഡിറ്റ് ചെയ്ത് അതിൽ തന്നെ വിലയും നിങ്ങളുടെ ഫോൺ നമ്പറും രേഖപ്പെടുത്തി പോസ്റ്റ് ചെയ്യാം. പ്രോഡക്റ്റ് ന്റെ ബ്രാൻഡ് നെയിം മറ്റു ഡീറ്റെയിൽസ് ആവശ്യമെങ്കിൽ കൊടുക്കാം.
ഇടയ്ക്കിടെ അപ്പാരൽസുമായി ബന്ധപ്പെട്ട മറ്റു നല്ല നല്ല ഫോട്ടോകളും വിഡിയോകളും പോസ്റ്റ് ചെയ്യാം. പേജിലേക്ക് കൂടുതൽ ആളുകളെ ഇൻവൈറ്റ് ചെയ്യുക. മാക്സിമം ലൈക് & ഫോള്ളോവെർസ് ഉണ്ടാക്കുക. ഗ്രൂപ്പുകളിലേക്കും മറ്റും മാക്സിമം ഷെയർ ചെയ്യുക. ആവശ്യമെങ്കിൽ ഫേസ്ബുക്കിൽ ക്യാഷ് കൊടുത്തു പരസ്യം ചെയ്യുകേം ചെയ്യാം.

മെറ്റീരിയൽസ് പർച്ചെയ്‌സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് :
എത്ര രൂപക്ക് വാങ്ങണം, സ്റ്റോക്ക് ചെയ്യാൻ എത്രത്തോളം സ്ഥലം ഉണ്ട്, ഏതൊക്കെയാണ് കൂടുതൽ ഡിമാൻഡ് എന്നതിനെയൊക്കെ കുറിച്ച് വ്യക്തമായ പ്ലാനിങ് ഉണ്ടാവണം
വളരെ യൂണീക് ആയിട്ടുള്ള(നാട്ടിലെ ഷോപ്പുകളിൽ ഒന്നും കിട്ടാത്ത തരം) ആകർഷകമായവ ആയിരിക്കണം .
മെറ്റീരിയൽസിനു നല്ല ക്വാളിറ്റി വേണം.
ഹോൾസെയിൽ റേറ്റിന് ഏറ്റവും ലാഭകരമായ ഷോപ്പുകൾ സെലക്ട് ചെയ്യുക. (പുറം നാടുകളിൽ വളരെ വിലക്കുറവിൽ കിട്ടും).

ഫേസ്ബുക് പോലെ ഇൻസ്റ്റാഗ്രാം, ട്വിറ്റെർ, പിന്റെരെസ്റ്റ്, വാട്സാപ്പ് ഒക്കെ ഉപയോഗിച്ചു നിങ്ങളുടെ ഈ ബിസിനസ് നിങ്ങൾക്ക് വളർത്താം. ഉറപ്പായും നല്ലൊരു പ്രോഫിറ് പ്രതീക്ഷിക്കാം നിങ്ങൾക്ക്.

ഓൾ ദി ബെസ്ററ്

Leave a Reply

Your email address will not be published. Required fields are marked *